Skip to main content

പാല്‍ഗുണനിയന്ത്രണ ജാഗ്രതായജ്ഞം

 

ക്ഷീരവികസനവകുപ്പിന്റൈ നേതൃത്വത്തില്‍ പാല്‍ഗുണനിയന്ത്രണജാഗ്രതായജ്ഞത്തിന്റെ ഭാഗമായി  പ്രത്യേക ഗുണമേന്മ ബോധവല്‍ക്കരണ പരിപാടിയും ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള ഹൈജിന്‍ ക്വിറ്റുകളുടെ വിതരണവും സംഘടിപ്പിച്ചു. പെരുമ്പെട്ടി എന്‍.എസ്.എസ് കരയോഗമന്ദിരത്തില്‍ നടന്ന പരിപാടിയില്‍ ഗുണനിലവാരം സംബന്ധിച്ച് സംശയദൂരീകരണം, പാല്‍പരിശോധന, പാല്‍വില കൂടുതല്‍ ലഭിക്കുന്നകിന് കര്‍ഷകര്‍ അനുവര്‍ത്തിക്കേണ്ട വിവിധ മാര്‍ഗങ്ങള്‍ ഇവയെക്കുറിച്ച് ക്ലാസുകള്‍ നടന്നു. 

കൊറ്റനാട് ഗ്രാമപഞ്ചായത്ത് {പസിഡന്റ എം.ടി മനോജ് അധ്യക്ഷതയില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ: റെജി തോമസ് മുഖ്യപ്രഭാഷണവും ജില്ലീ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള ഹൈജിന്‍ കിറ്റുകളുടെ വിതരണവും നടത്തി.  പാല്‍ ഗുണനിലവാരവും ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് ആക്ട് 2006 എന്ന വിഷയത്തില്‍ ക്വാളിറ്റി കണ്‍ട്രോള്‍ അസി.ഡയറക്ടര്‍ എം.ടി ഉഷാകുമാരിയും, പാല്‍വിലനിര്‍ണയത്തില്‍ മല്ലപ്പള്ളി ക്ഷീരവികസന ഓഫീസര്‍ വിജി വിശ്വനാഥും, പാല്‍ഗുണനിലാവര പരിശോധന എന്ന വിഷയത്തില്‍ ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ലാബ് അസിസ്റ്റന്റ് കെ.സുരേഷ്, മല്ലപ്പള്ളി ഡയറിഫാം ഇന്‍സ്ട്രക്ടര്‍ ജെസി തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമനാ സുനില്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി അജിത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബി.അജിത്ത്, ഓമനകുമാരി, ലിസിയാമ്മ ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                 (പിഎന്‍പി 2194/18)

date