Skip to main content

മഴക്കെടുതി: രണ്ട് പേരെ കാണാതായി

 

മഴക്കെടുതിയില്‍ ജില്ലയില്‍ ഇന്നലെ റാന്നി താലൂക്കില്‍ രണ്ട് പേരെ കാണാതായി. കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 34 കുടുംബങ്ങളിലെ 144 ആളുകള്‍ കഴിയുന്നു. കോഴഞ്ചേരി താലൂക്കിലെ കിടങ്ങന്നൂര്‍ എഴിക്കാട് കമ്മ്യൂണി ഹാള്‍, തിരുവല്ല താലൂക്കില്‍ കവിയൂര്‍ വില്ലേജിലെ പടിഞ്ഞാറ്റുശേരി ഗവ.എല്‍പിഎസ് എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 

                                    (പിഎന്‍പി 2196/18)

date