Post Category
കേന്ദ്രീയ വിദ്യാലയ പ്രവേശനം
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ പുതുതായി അനുവദിച്ച ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലേക്ക് അഡ്മിഷനുള്ള രജിസ്‌ട്രേഷന്‍ ഈ മാസം ആറിന് ആരംഭിക്കും. ആഗസ്റ്റ് 14 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫോം രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെ സ്‌കൂളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kvchenneerkara.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0468 2256000.
(പിഎന്‍പി 2198/18)
date
- Log in to post comments