ഓണം, ബക്രീദ് ഖാദി മേള ജില്ലാതല ഉദ്ഘാടനം അഞ്ചിന്
ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള ഓണം, ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനം ഈ മാസം അഞ്ചിന് വൈകിട്ട് മൂന്നിന് ഇലന്തൂരിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് നിര്‍വഹിക്കും. വീണാജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാപ ഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ആദ്യവില്‍പ്പന നിര്‍വഹിക്കും. ഖാദി ബോര്‍ഡ് വൈസ്‌ചെയര്‍പേഴ്‌സണ്‍ ശോഭനജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യന്‍ സമ്മാനപദ്ധതി കൂപ്പണ്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. എന്റെ ഗ്രാമം മാര്‍ജിന്‍മണി വിതരണം ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാംസണ്‍ തെക്കേതില്‍ നിര്‍വഹിക്കും. ഖാദി ഗ്രാമവ്യവസായ ബോര്‍ഡംഗം റ്റി.എല്‍.മാണി, ഗ്രാമപഞ്ചായത്ത് അംഗം പി.കെ.പൊന്നമ്മ, ലീഡ് ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍, പ്രോജക്ട് ഓഫീസര്‍ പി.റ്റി.അനുമോദ്, അസിസ്റ്റന്റ് സെക്രട്ടറി പി.കെ.വിജയമ്മ തുടങ്ങിയവ ര്‍ സംസാരിക്കും. (പിഎന്‍പി 2200/18)
- Log in to post comments