പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതിക്കു തുടക്കമായി
ഹരിത കേരളം മിഷന്റെ തുടര്‍പ്രവര്‍ത്തനങ്ങളായ പ്ലാസ്റ്റിക് വിമുക്ത, തരിശുരഹിത ഗ്രാമം പദ്ധതികള്‍ക്ക് തെക്കുംഭാഗം പഞ്ചായത്തില്‍ തുടക്കമായി. ഓരോ വാര്‍ഡിലെയും ഹരിത കര്‍മസേനയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
വീടുകളിലും സ്ഥാപനങ്ങളിലും വൃത്തിയാക്കി സൂക്ഷിക്കുന്ന പ്ലാസ്റ്റിക്ക് മാസത്തില്‍ രണ്ടു തവണ സേനാംഗങ്ങള്‍ ശേഖരിക്കും. മാലിന്യ ശേഖരണത്തിനായി ഹരിതകര്‍മ സേനയ്ക്ക് ക്ലബ് മഹീന്ദ്ര ഒരു പിക്ക്അപ്പ് വാന്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്.
ഹരിത കര്‍മസേനയ്ക്ക് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനായി വീടുകളില്‍ നിന്ന് പ്രതിമാസം 30 രൂപയും, സ്ഥാപനങ്ങളില്‍ നിന്ന് 50 രൂപയും നല്‍കണം. ശേഖരിക്കുന്ന് പ്ലാസ്റ്റിക് മാര്‍ക്കറ്റിലെ പഞ്ചായത്ത് വക കെട്ടിടത്തിലാണ് സൂക്ഷിക്കുന്നത്. അടുത്തയാഴ്ച്ചയോടെ ഇവ നീണ്ടകരയിലെ ഷ്രെഡിംഗ് യൂണിറ്റിലേക്ക് എത്തിച്ചുതുടങ്ങുമെന്ന് പ്രസിഡന്റ് പി. അനില്‍കുമാര്‍ പറഞ്ഞു.
(പി.ആര്‍.കെ. നമ്പര്‍ 1774/18)
- Log in to post comments