Skip to main content

കര്‍ഷകദിനാചരണം - വിവിധയോഗങ്ങള്‍

 

എടപ്പാള്‍ സഫാരി ഗ്രൗണ്ടില്‍ ആഗസ്റ്റ് 12 മുതല്‍ 16 വരെ നടക്കുന്ന സംസ്ഥാനതല കര്‍ഷകദിനാഘോഷം വിപുലമായി സംഘടിപ്പിക്കുന്നതിന് വിവിധ യോഗങ്ങള്‍ നടത്തും.
ആഗസ്റ്റ് മൂന്നിന് ഉച്ചക്ക് 2 ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി ഡോ: കെ. ടി. ജലീലിന്റെ അദ്ധ്യക്ഷതയില്‍ പരിപാടിയുടെ സംഘാടന പുരോഗതി വിലയിരുത്തു ന്നതിന് ജില്ലയിലെ മുഴുവന്‍ കൃഷി ഉദ്യോഗസ്ഥരുടെയും യോഗം എടപ്പാള്‍ പൊന്നാനി റോഡിലുളളസ്റ്റാര്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. തുടര്‍ന്ന് 3 മണിക്ക് ബഹുമാനപ്പെട്ട തദ്ദേശസ്വയം ഭരണവകുപ്പ്മന്ത്രിയുടെ വാര്‍ത്താ സമ്മേളനം അതേവേദിയില്‍ നടക്കും.
ആഗസ്റ്റ് അഞ്ചിന് രാവിലെ 10.30ന് കര്‍ഷക ദിനാഘോഷത്തിന്റെ വിപുലമായ നടത്തിപ്പില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന് എടപ്പാള്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കൃഷിവകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍, സംസ്ഥാന-ജില്ലാതല അവാര്‍ഡ് ജേതാക്കള്‍, സ്വാഗത സംഘത്തിലെ വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍, ജോയിന്റ് കണ്‍വീനര്‍മാര്‍ എന്നിവരുടെ യോഗം  നടത്തും.   ഉച്ചക്ക് രണ്ടിന് അതേവേദിയില്‍ പെരുമ്പടപ്പ്, തവനൂര്‍ (പൊന്നാനി), തിരൂര്‍, വളാഞ്ചേരി (കുറ്റിപ്പുറം) ബ്ലോക്കുകളിലെ മുഴുവന്‍ കൃഷി ഉദ്യോഗസ്ഥരുടെയും കരാര്‍ ജീവനക്കാരുടെയും യോഗവും മൂന്ന് മണിക്ക് വിവിധ കമ്മിറ്റികളുടെ സംയുക്തയോഗവും നടക്കും.

 

date