Post Category
തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് പബ്ലിക്ക് ഹിയറിങ് നടത്തി
പെരുമാട്ടി ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ പദ്ധതി സോഷ്യല്‍ ഓഡിറ്റ് പബ്ലിക്ക് ഹിയറിങ് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് ഉദ്ഘാടനം ചെയ്തു. ചിറ്റൂര്‍ ബ്ലോക്ക് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അജീഷ് അധ്യക്ഷനായി. പദ്ധതി കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമായി നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഹിയറിങ്ങില്‍ ഉയര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍, വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു, ജോയിന്റ് ബി.ഡി.ഒ നാരായണന്‍കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സോഷ്യല്‍ ഓഡിറ്റ് അംഗങ്ങള്‍, കര്‍ഷക പ്രതിനിധികള്‍, മേറ്റുമാര്‍, തൊഴിലുറപ്പ് വിഭാഗം ജീവനക്കാര്‍ പങ്കെടുത്തു.
date
- Log in to post comments