ഗ്ലോബൽ എക്സ്പോ - വിദ്യാര്‍ത്ഥികള്‍ക്കായി ശുചിത്വമിഷൻ 'ഹാക്കത്തോണ്‍' സംഘടിപ്പിക്കുന്നു
ഖര-ദ്രവ മാലിന്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഉദ്യമങ്ങള്‍ക്ക് ഊന്നല്‍ നല്കി തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ 2023 ഫെബ്രുവരി നാല് മുതല്‍ ആറ് വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജിയുടെ (ജി.ഇ.എക്സ് കേരള 23 ) ഭാഗമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു.
മാലിന്യ പരിപാലന മേഖലയിലെ സമകാലിക പ്രശനപരിഹാരത്തിനുള്ള ആശയങ്ങള്‍ ഉരുത്തിരിഞ്ഞുവരികയെന്നതാണ് ഹാക്കത്തോണിലൂടെ ലക്ഷ്യം വെക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങള്‍ ഫെബ്രുവരി അഞ്ചിന് ഗ്ലോബല്‍ എക്സ്പോയില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുന്നതിനൊപ്പം ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകളും നല്‍കും.
ആശയങ്ങളിലെ പുതുമയും ആഴവും, പ്രാവര്‍ത്തികമാക്കുന്നതിലുള്ള സാധ്യതകള്‍, പ്രായോഗികത, ഭാവിയിലെ സാധ്യതകള്‍, വാണിജ്യ മൂല്യം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധരുടെ പാനലായിരിക്കും വിധി നിര്‍ണ്ണയിക്കുന്നത്. ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 27. രജിസട്രേഷന് സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.suchitwamission.org സന്ദര്‍ശിക്കുക.
- Log in to post comments