Skip to main content

പറവൂര്‍ ബ്ലോക്കിനെ സമ്പൂര്‍ണ ശുചിത്വ ബ്ലോക്കാക്കി മാറ്റും

 

കൊച്ചി: അഴുക്കില്‍ നിന്നും അഴകിലേക്ക് എന്ന പേരില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സമഗ്ര ശുചിത്വ പദ്ധതി നടപ്പാക്കും. ബ്ലോക്ക് പരിധിയിലുളള ചിറ്റാറ്റുകര, ഏഴിക്കര, വടക്കേക്കര, ചേന്ദമംഗലം, കോട്ടുവളളി എന്നീ ഗ്രാമപഞ്ചായത്തുകളിലെ ശുചിത്വമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നല്‍കുന്നതിനും പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍കൈയ്യെടുക്കും. ഇതിന്റെ ഭാഗമായി അജൈവ മാലിന്യ സംസ്‌കരണത്തിനായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേന്ദമംഗലത്ത് ആരംഭിച്ച പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ട രീതിയില്‍ നടന്നുവരികയാണ്.  അഞ്ച് ഗ്രാമപഞ്ചായത്തുകളിലെയും ഹരിതകര്‍മ്മ സേനകളുടെ നേതൃത്വത്തില്‍ തരംതിരിച്ച് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചേന്ദമംഗത്തിലുളള കേന്ദ്രത്തിലേക്ക് എത്തിച്ചുകൊണ്ട് ശാസ്ത്രീയ രീതിയില്‍ ഇവ സംസ്‌ക്കരണം നടത്തുന്നു. കൂടാതെ ബ്ലോക്ക് പഞ്ചായത്തും ഓഫീസ് പരിസരങ്ങളിലും ഗ്രീന്‍ പ്രോട്ടോട്ടോള്‍ നടപ്പാക്കിക്കൊണ്ടുളള നടപടികള്‍ കൈക്കൊണ്ടു കഴിഞ്ഞു.

രാജ്യത്തെ എല്ലാ ജില്ലകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും ഗ്രാമപഞ്ചായത്തുകളിലെ വിവിധ ശുചത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സിയിലൂടെ വിലയിരുത്തി റാങ്ക് നല്‍കുന്നതിന് കേന്ദ്ര ശുചിത്വ മന്ത്രാലയം സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ്‍ 2018 തുടക്കമിടുകയാണ്. ഇതിന്റെ ഭാഗമായുളള ബ്രോഷര്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിളളിക്ക് നല്‍കി തുടക്കം കുറിച്ചു. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.ജി.കമലാകാന്ത പൈ, ബ്ലോക്ക് മെമ്പര്‍ സൈബ സജീവ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ബി.ശ്രീകുമാര്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുരേഷ് ജെ നായര്‍, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (പി.&എം) പ്രദീപ് എന്നിവര്‍ പങ്കെടുത്തു.

date