Post Category
ആര്‍.ഡി.എസ്.എസ്: കെ.എസ്.ഇ.ബി പ്രവൃത്തികളുടെ ശില്‍പശാല ഇന്ന്
വൈദ്യുത വിതരണ മേഖലയുടെ വികസനവും നവീകരണവും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'നവീകരിച്ച വിതരണ മേഖലാ പദ്ധതി' (ആര്‍.ഡി.എസ്.എസ്) ക്ക് ജില്ലയില്‍ കീഴില്‍ കെ.എസ്.ഇ.ബി നടപ്പിലാക്കുന്ന വിവിധ പ്രവൃത്തികളെക്കുറിച്ചുള്ള ശില്‍പശാല ഇന്ന് (ജനുവരി 21) ഉച്ചയ്ക്ക് 2 ന് മലപ്പുറം പ്ലാനിങ് സെക്രട്ടറിയറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. എം.പി അബ്ദുസ്സമദ് സമദാനി എം.പി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ.എസ്.ഇ.ബി ലിമിറ്റഡ് ഫിനാന്‍സ് ഡയറക്ടര്‍ അര്‍. ബിജു, ചീഫ് എഞ്ചിനിയര്‍ കെ.എസ് രജിനി, ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ പി.വി നിസ, എം.കെ സുദേവ്കുമാര്‍, ജി. സോണി എന്നിവര്‍ വിഷയാവതരണം നടത്തും. ജില്ലയിലെ ജനപ്രതിനിധികള്‍ ശില്പശാലയില്‍ പങ്കെടുക്കും.
date
- Log in to post comments