Post Category
മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു
നിലമ്പൂര്‍ മത്സ്യഭവന്റെ കിഴിലുള്ള പെരിന്തല്‍മണ്ണ ക്ലസ്റ്റര്‍, മലപ്പുറം ക്ലസ്റ്റര്‍ ഓഫീസ് പരിധിയിലെ മത്സ്യ കര്‍ഷകര്‍ക്കായി മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. പടുതാകുളങ്ങളിലും 25 സെന്റിന് മുകളിലുള്ള ക്വാറി കുളങ്ങളിലുമായി ആസാം വാളകൃഷി ചെയ്യുന്ന മുഴുവന്‍ കര്‍ഷകര്‍ക്കുമാണ് സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം മത്സ്യകുഞ്ഞുങ്ങളെ നല്‍കിയത്. 61575 ആസാം വാള മത്സ്യ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. നിലമ്പൂര്‍ മത്സ്യ ഭവന് ഫിഷറീസ് ഓഫീസര്‍ അബ്ദുള്‍ ഖാസിം ,പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായ ബെന്‍സി സാറാ ബെന്നി, റഈസ എന്‍ , പ്രമോട്ടര്മാരായാ പ്രവീണ്‍ വി മേനോന് , അബ്ദുള്‍ നവാസ് , യൂ.കെ ബിജു, സരിതബാലന്, ഇഖ്ബാല്‍, പ്രണവ് സാനു, ഷംസീര്‍ തുടങ്ങിയവര്‍ തേതൃത്വം നല്കി
date
- Log in to post comments