Post Category
ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും തിരൂരങ്ങാടി നഗരസഭയുടെയും സംയുകതാഭിമുഖ്യത്തില്‍ ജനിവരി 28 ന് നടത്തുന്ന മെഗാ തൊഴില്‍ മേളക്ക് മുന്നോടിയായി ജനുവരി 23, 24 തീയതികളിലായി ഉദ്യോഗാര്‍ഥികള്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ്സ് നടത്തുന്നു. റെസ്യൂമെ പ്രിപ്പറേഷന്‍, ഇന്റര്‍വ്യൂ ടെക്നിക്സ്, ഇംഗ്ലിഷ് കമ്മ്യൂണിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സുകളെടുക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 23 ന് രാവിലെ 10 മണിക്ക് തിരൂരങ്ങാടി നഗരസഭാ ഓഡിറ്റോറിയത്തില്‍ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. വിവരങ്ങള്‍ക്ക് ഫോണ്‍ : 0483 2734737.
date
- Log in to post comments