ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.ബി ബാബുകുമാര്‍ വിരമിച്ചു
ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.ബി ബാബുകുമാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. 2000-ത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റായി മലപ്പുറം ജില്ലാ പ്ലാനിങ് ഓഫീസിലൂടെ സര്‍വ്വീസ് ആരംഭിച്ച കെ.ബി ബാബുകുമാര്‍ തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസറായും, ഡെപൂട്ടി ജില്ലാ പ്ലാനിങ് ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2022 ജൂലായ് മുതല്‍ മലപ്പുറം ജില്ലാ പ്ലാനിങ് ഓഫീസറായി ചാര്‍ജെടുത്തു. 2019-ല്‍ പാലക്കാട് ജില്ലാ കളക്ടറുടെ മെറിട്ടോറിയസ് സര്‍വ്വീസിനുള്ള പ്രത്യേക അവാര്‍ഡ് മന്ത്രി എ.കെ.ബാലനില്‍ നിന്നും ഏറ്റുവാങ്ങി. 2022-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗുഡ് സര്‍വ്വീസ് സര്‍ട്ടിഫിക്കറ്റും 2023-ല്‍ ജില്ലാ കളക്ടറുടെ പ്രത്യേക പ്രശംസാപത്രവും ലഭിച്ചിട്ടുണ്ട്. തൃശൂര്‍ മൂര്‍ക്കനിക്കര സ്വദേശിയാണ്. ജില്ലാ ആസൂത്രണ സമിതി ജോയിന്റ് കണ്‍വീനര്‍ (കോ-ഓര്‍ഡിനേഷന്‍) കൂടിയായിരുന്ന കെ.ബി.ബാബുകുമാറിന് ശനിയാഴ്ച്ച ചേര്‍ന്ന ജില്ലാ വികസന സമിതിയും തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗവും യാത്രയയപ്പ് നല്‍കിയിരുന്നു.
- Log in to post comments