Skip to main content

മൃഗസംരക്ഷണമേഖലയിലെ കര്‍ഷകപുരസ്‌കാര വിതരണം  4 ന്

മൃഗസംരക്ഷണ വകുപ്പിന്റെ 2021-22 വര്‍ഷത്തെ മികച്ച കര്‍ഷകര്‍ക്കുള്ള  ജില്ലാതല പുരസ്‌കാര വിതരണം നാളെ (ഫെബ്രുവരി 4) രാവിലെ 10 മണിക്ക്    കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട ഷൗക്കത്തലി പന്തലിങ്ങല്‍, മികച്ച സമ്മിശ്ര കര്‍ഷകന്‍ മാത്യൂ പുത്തന്‍പുരക്കല്‍ എന്നിവര്‍ക്ക് ചടങ്ങില്‍ വെച്ച് പുരസ്‌കാരം വിതരണം ചെയ്യും.  മികച്ച ക്ഷീരകര്‍ഷകന് 20,000 രൂപയും മികച്ച സമ്മിശ്ര കര്‍ഷകന് 10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് നല്‍കുക.  പരിപാടിയുടെ  ഉദ്ഘാടനവും പുരസ്‌കാര വിതരണവും അഡ്വ.  യു.എ ലത്തീഫ് എം.എല്‍.എ. നിര്‍വ്വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സറീന ഹസീബ്, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കീഴാറ്റൂര്‍, മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.യു. അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയോട്  അനുബന്ധിച്ച് മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് സെമിനാറുകളും  നടക്കും.

date