Skip to main content

അക്ഷരോത്സവം പരീക്ഷയ്ക്ക്  ജില്ലയില്‍ നിന്ന് 2370 പേര്‍

    സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ഇന്ന്(ആഗസ്റ്റ് 5) നടത്തുന്ന  അക്ഷരോത്സവത്തില്‍ ജില്ലയില്‍ നിന്നും 2370 പഠിതാക്കള്‍ പങ്കെടുക്കും.  വായന, എഴുത്ത്, ഗണിതം എന്നീ വിഭാഗങ്ങളിലായി നടത്തുന്ന സാക്ഷരതാ പരീക്ഷ വിജയിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്  നല്‍കും. 2060 സ്ത്രീകളും  310 പുരുഷന്‍മാരും പങ്കെടുക്കുന്ന പരീക്ഷ 252 കേന്ദ്രങ്ങളിലാണ് നടക്കുക.   ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ സമഗ്ര പദ്ധതിയുടെ ഭാഗമായി 1273 പട്ടിക വര്‍ഗ വിഭാഗക്കാരും  പരീക്ഷ എഴുതുന്നുണ്ട്. 
    പഠിതാവ് എത്രമാത്രം സാക്ഷരത കൈവരിച്ചു എന്ന് മനസ്സിലാക്കുന്നതിനുള്ള  പഠന പ്രവര്‍ത്തനമെന്ന  നിലയിലാണ് അക്ഷരോത്സവം നടത്തുന്നത്.  

date