Post Category
മുലയൂട്ടല്‍ കേന്ദ്രം തുറന്നു
തൃശൂര്‍ ജില്ലാ ഭരണകൂട ആസ്ഥാനമായ അയ്യന്തോള്‍ സിവില്‍ സ്റ്റേഷനില്‍ മുലയൂട്ടല്‍ കേന്ദ്രം ജില്ലാ കളക്‌ടര്‍ ടി വി അനുപമ അമ്മാര്‍ക്കായി തുറന്നുകൊടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററിന് അടുത്തായാണ് മുലയൂട്ടാനുളള ക്യാബിന്‍ നിര്‍മ്മിച്ചിട്ടുളളത്. വിവിധ ഓഫീസ് ആവശ്യങ്ങള്‍ക്കായി വരുന്ന മുലയൂട്ടുന്ന അമ്മമാര്‍ക്ക് വേണ്ടിയാണ് സൗകര്യപ്രഥമായ ഈ കേന്ദ്രം. മുലയൂട്ടല്‍ വാരാചണരത്തിന്റെ ഭാഗമായാണ് കേന്ദ്രം തുറന്നത്. തൃശൂര്‍ ജില്ലാ ഓഫീസേഴ്‌സ് ക്ലബ് സ്‌പോണ്‍സര്‍ ചെയ്‌ത ക്യാബിനില്‍ ഒരേ സമയം മൂന്ന് അമ്മമാര്‍ക്ക് മുലയൂട്ടാന്‍ സൗകര്യമുണ്ട്. എ.ഡി.എം സി ലതിക, ഡെപ്യൂട്ടി കളക്‌ടര്‍ ഗിരീഷ്‌കുമാര്‍, തൃശൂര്‍ ജില്ലാ ഓഫീസേഴ്‌സ് ക്ലബ് വൈസ് പ്രസിഡണ്ട് റാഫി ജോണ്‍, ഡോ. സില്‍വന്‍, അനില്‍കുമാര്‍, യു എസ് മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments