Skip to main content

ഭിന്നശേഷിക്കാരെ പരിഗണിച്ചത്‌ സര്‍ക്കാര്‍ :  മന്ത്രി കെ കെ ഷൈലജ

ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ട്രാന്‍സ്‌ജെന്റേഴ്‌സ്‌ എന്നീ വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ തുടക്കം മുതലേ പ്രത്യേക പരിഗണന നല്‍കിവരുന്നുണ്ടെന്നും വിവിധ പദ്ധതികള്‍ ഇവര്‍ക്കായി ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും ആരോഗ്യ-സാമൂഹ്യനീതി വകുപ്പു മന്ത്രി കെ കെ ശൈലജ പറഞ്ഞു. സംസ്ഥാന ആരോഗ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലേറ്റുകരയിലെ നാഷണന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിസിക്കല്‍ മെഡിസിന്‍ ആന്റ്‌ റീഹാബിലിറ്റേഷന്‍ സെന്ററില്‍ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിപ്‌മറിനെ ഭാവിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ റിസര്‍ച്ച്‌ സെന്ററാക്കി മാറ്റാനാണ്‌ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിപ്‌മറില്‍ സജ്ജീകരിച്ച സെന്‍സറി ഗാര്‍ഡന്‍, റീജിയണല്‍ ഓട്ടിസം റിഹാബിലിറ്റേഷന്‍ ആന്റ്‌ റിസര്‍ച്ച്‌ സെന്റര്‍ ഹൈഡ്രോ തെറാപ്പി യൂണിറ്റിന്റെ ശിലാസ്ഥാപനം, പുതിയതായി ആരംഭിക്കുന്ന ഒക്യുപേഷണന്‍ തെറാപ്പി വിഭാഗത്തിന്റെയും ലൈബ്രറിയുടെയും ഉദ്‌ഘാടനം എന്നിവ മന്ത്രി നിര്‍വ്വഹിച്ചു. കെ.യു അരുണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നിപ്‌മര്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഡോ. മുഹമ്മദ്‌ അഷീന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി തോമസ്‌, ആളൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസന്‍, ജില്ലാ പഞ്ചായത്തംഗം കാതറിന്‍പോള്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. എം എ ആന്‍ഡ്രൂസ്‌, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബേബിലക്ഷ്‌മി കെ.ആര്‍, ത്രിതല പഞ്ചായത്ത്‌ പ്രതിനിധികളായ ഷൈനി സാന്റോ, എ,കെ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. സാമൂഹ്യ നീതിവകുപ്പ്‌ സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ സ്വാഗതവും നിപ്‌മര്‍ ജോയിന്റ്‌ ഡയറക്‌ടര്‍ സി ചന്ദ്രബാബു നന്ദിയും പറഞ്ഞു. 

date