Skip to main content

ഗൃഹചൈതന്യം പദ്ധതി: ശില്‍പ്പശാല നാളെ

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഗൃഹ ചൈതന്യം പദ്ധതി  രണ്ടാംഘട്ടത്തിന്റെ ഭാഗമായി നാളെ (ആഗസ്റ്റ് ആറ്) ശില്‍പ്പശാല നടക്കും. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് നെഴ്‌സറികളില്‍ തയ്യാറാക്കുന്ന കറിവേപ്പ്, ആര്യവേപ്പ് തൈകള്‍ വീടുകളില്‍ നടുന്നതിനായി വിതരണം ചെയ്യുന്നതാണ് പദ്ധതി. കറിവേപ്പിന്റെയും ആര്യവേപ്പിന്റെയും അയ്യായിരം തൈകള്‍ വീതം ഉല്‍പ്പാദിപ്പിച്ച് കേരളപ്പിറവി ദിനത്തില്‍ എല്ലാ വീടുകളിലും തൈകള്‍ എത്തിക്കും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 40 ഗ്രാമ പഞ്ചായത്തുകളിലാണ് തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 ന് നടക്കുന്ന ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി അധ്യക്ഷത വഹിക്കും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, കൃഷി ഓഫീസര്‍മാര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഉദ്യോഗസ്ഥര്‍             പങ്കെടുക്കും.

date