Skip to main content

പ്രൊമോട്ടര്‍ നിയമനം 

 

ജില്ലയിലെ വിവിധ ഗ്രാമ-ബ്ലോക്ക്-മുനിസിപ്പാലിറ്റികളില്‍ പ്രൊമോട്ടര്‍മാരായി നിയമിക്കപ്പെടുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18നും 40നും മദ്ധ്യേ പ്രായമുളള ഹയര്‍ സെക്കണ്ടറി പാസായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി മേഖലയില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന എസ്.എസ്.എല്‍.സി യോഗ്യതയും 50 വയസ്സുവരെ പ്രായവുമുളളവര്‍ക്കും അപേക്ഷിക്കാം.  ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സ്ഥിര താമസം സംബന്ധിച്ച പഞ്ചായത്ത്/മുനിസിപ്പാലിറ്റി സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷ ആഗസ്റ്റ് 13 വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.  അപേക്ഷയുടെ മാതൃകയും കൂടുതല്‍  വിവരങ്ങളും  ജില്ലാ/ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. 

(കെ.ഐ.ഒ.പി.ആര്‍-1676/18)

date