റേഷന്‍ കാര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷ അക്ഷയ കേന്ദ്രങ്ങളിലൂടെ
ജില്ലയില്‍ റേഷന്‍ കാര്‍ഡ് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്നതിന് ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളിലും സജ്ജീകരണം ഒരുക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍, നിലവിലുളള കാര്‍ഡില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കല്‍, തിരുത്തല്‍, മറ്റൊരു താലൂക്കില്‍ നിന്ന് കാര്‍ഡ് ട്രാന്‍സ്ഫര്‍ ചെയ്യല്‍, മരണപ്പെട്ടുപോയ അംഗങ്ങളെ ഒഴിവാക്കല്‍ തുടങ്ങിയ അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനിലൂടെ നല്‍കാം. സ്വകാര്യസ്ഥാപനങ്ങളില്‍ നല്‍കുന്ന രേഖകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുളളതിനാല്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷ സമര്‍പ്പിക്കണം.
അക്ഷയ കേന്ദ്രങ്ങളില്‍ സര്‍വീസിന് ഈടാക്കാവുന്ന സര്‍ക്കാര്‍ അംഗീകരിച്ച ഫീസ് വിവരങ്ങള്‍ എല്ലാ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളെക്കുറിച്ചുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുളള ഫോണ്‍ നമ്പറിലൂടെയോ ഇ-മെയിലിലൂടെയോ അക്ഷയ സംസ്ഥാന ഓഫീസിനെ അറിയിക്കാം.
- Log in to post comments