Post Category
അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍ സെലക്ഷന്‍ ട്രയല്‍സ്
കേരള സ്റ്റേറ്റ് സ്‌പോട്‌സ് കൗണ്‍സില്‍ മഞ്ചേരിയില്‍ ആരംഭിച്ചിട്ടുള്ള അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍ എന്നീ സ്‌പോട്‌സ് ഹോസ്റ്റലിനോടനുബന്ധിച്ച് ഡേ ബോര്‍ഡിങ് സെന്റര്‍ പരിശീലനം നടത്തുന്നതിന് കായിക താരങ്ങളെ തെരെഞ്ഞെടു ക്കുന്നു. 12നും 16നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. ഉയരം കൂടുതലുള്ളവര്‍ക്ക് വെയ്‌റ്റേജ് നല്‍കും. താല്‍പര്യമുള്ളവര്‍ പഠിക്കുന്ന സ്‌കൂളിലെ പ്രധാന അധ്യാപകരില്‍ നിന്നും പഠിക്കുന്ന ക്ലാസ്സ്, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഒരു കോപ്പി ഫോട്ടോ, കളിക്കാനുള്ള ക്വിറ്റ് എന്നിവ സഹിതം ആഗസ്റ്റ് ഒമ്പതിന് രാവിലെ ഒമ്പതിന് മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തണം. ഫോണ്‍ 0483 2734701, 9495343331.
date
- Log in to post comments