Post Category
ലീഗല്‍ മെട്രോളജി കണ്‍ട്രോള്‍ റൂം തുടങ്ങി
ഓണം ബക്രീദ് ഉത്സവാഘോഷത്തോടനുബന്ധിച്ച് ഉപഭോക്തൃ സംരക്ഷണാര്‍ത്ഥം ലീഗല്‍ മെട്രോളജി വകുപ്പിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ഉല്‍പന്നങ്ങള്‍ അളവിലും തൂക്കത്തിലും കുറവ് കാണപ്പെടുകയോ പായ്ക്ക് ചെയ്ത ഉല്‍പന്നത്തിന്‍മേല്‍ ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാതെ വില്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് 0497 2706503, 0497 2706504 എന്നീ നമ്പറുകളില്‍ പരാതിപ്പെടാം. കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം 24 മണിക്കൂറും ലഭ്യമാണെന്ന് അസി.കണ്‍ട്രോളര്‍ അറിയിച്ചു.
date
- Log in to post comments