Post Category
ആക്ഷേപം ബോധിപ്പിക്കണം
കണ്ണൂര്‍ താലൂക്ക് എടക്കാട് അംശം കുറ്റിക്കകം ദേശം റി സ 25/9ല്‍ പെട്ട ആറ് സെന്റ് ഭൂമി അവകാശമുള്ള ഉടമസ്ഥനാല്‍ ഉപേക്ഷിക്കപ്പെട്ടതാണെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാല്‍ ഇക്കാര്യത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ ആറുമാസത്തിനകം കണ്ണൂര്‍ ജില്ലാ കലക്ടര്‍ മുമ്പാകെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ സഹിതം ബോധിപ്പിക്കണം. അല്ലാത്ത പക്ഷം 1964 ലെ കേരള അന്യം നിന്നതും നഷ്ടപ്പെട്ടതുമായ വസ്തുക്കള്‍ സംബന്ധിച്ച നിയമത്തിലെ 11 എഫ് വകുപ്പ് പ്രകാരം മേല്‍ വസ്തു ജില്ലാ കലക്ടര്‍ കൈവശപ്പെടുത്തും.
date
- Log in to post comments