Skip to main content

ശിശു സംരക്ഷണ ഓഫീസില്‍ അര്‍ധദിന ശില്‍പശാല 

 

ജില്ലാ ശിശു സംരക്ഷണ ഓഫീസ്, ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച അര്‍ധദിന കോര്‍ ടീം-സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ടീം ശില്പശാല മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്തു.  എസ്.എം.വി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കേരള സംസ്ഥാന  ബാലാവകാശ കമ്മീഷന്‍ അംഗം എം.പി. ആന്റണി അധ്യക്ഷത വഹിച്ചു.  ഒ.ആര്‍.സി. സ്റ്റേറ്റ് റിസോഴ്‌സ് കണ്‍സള്‍ട്ടന്റ് മുഹമ്മദ് സെയിഫ് മുഖ്യപ്രഭാഷണം നടത്തി.  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റ്റി. ഷീല, കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ എം.എം. റിയാസ്,  ഒ.ആര്‍.സി തിരുവനന്തപുരം ജില്ലാ പ്രോജക്ട് അസിസ്റ്റന്റ് ബി. ബിച്ചു എന്നിവര്‍ പങ്കെടുത്തു. 
(പി.ആര്‍.പി. 2017/2018)

date