Skip to main content

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തില്‍ സ്വാപ്പ് ഷോപ്പ്

 

പുനരുപയോഗയോഗ്യമായ വസ്തുക്കളുടെ പ്രദര്‍ശനവും സൗജന്യ വിതരണവും ലക്ഷ്യമാക്കി പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സ്വാപ്പ് ഷോപ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 10ന് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍  രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ക്രയവിക്രയം നടക്കുന്നത്. ഉപയോഗയോഗ്യമായ വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ ഇന്ന് (ആഗസ്റ്റ് 7) മുതല്‍ ബ്ലോക്ക് ഓഫീസില്‍ എത്തിക്കാവുന്നതാണ്.  ഇവ ആവശ്യമുള്ളവര്‍ ഈ മാസം 10ന് ബ്ലോക്ക് ഓഫീസില്‍ എത്തിച്ചേരണമെന്ന് സെക്രട്ടറി  കെ. സുരേഷ് കുമാര്‍ അറിയിച്ചു. 
(പി.ആര്‍.പി. 2019/2018)

date