വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡില്‍ മലയാളം ഉറപ്പാക്കണം: എഡിഎം
വ്യാപാര സ്ഥാപനങ്ങളുടെ പേര് എഴുതിയിട്ടുള്ള ബോര്‍ഡില്‍ ഔദ്യോഗിക ഭാഷയായ മലയാളം ഉണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് പി.ടി. ഏബ്രഹാം നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന മലയാളം ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കുമ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണം.
കേന്ദ്ര സര്‍ക്കാരിനുള്ള കത്ത്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള കത്ത്, സുപ്രീം കോടതിയിലേക്കും ഹൈക്കോടതിയിലേക്കും ഉള്ള രേഖകള്‍, ഇതരസംസ്ഥാനങ്ങളിലേക്കുള്ള കത്തുകള്‍, തമിഴ്, കന്നട, മറ്റ് ഭാഷാ ന്യൂനപക്ഷങ്ങളുമായുള്ള കത്ത് ഇടപാടുകള്‍ തുടങ്ങിയവയ്‌ക്കൊഴികെ മറ്റ് എല്ലാ ഫയലുകളും മലയാളത്തില്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ഇംഗ്ലീഷില്‍ തയാറാക്കുന്ന രേഖകളുടെ നോട്ട് ഫയല്‍ മലയാളത്തിലായിരിക്കണം. ഔദ്യോഗിക ഭാഷാ ഉപയോഗ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ മാസവും അഞ്ചിന് മുന്‍പ് കളക്ടറേറ്റിലേക്ക് എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും നല്‍കണം. മലയാളം കംപ്യൂട്ടിംഗ് പരിശീലനം ആവശ്യമുള്ള ഉദ്യോഗസ്ഥരുടെ വിവരം ജില്ലാതല ഓഫീസര്‍മാര്‍ എത്രയും വേഗം കളക്ടറേറ്റില്‍ അറിയിക്കണം. വകുപ്പുകളിലെ അച്ചടക്ക നടപടിക്രമങ്ങള്‍ മലയാളത്തിലാണെന്ന് ജില്ലാതല ഓഫീസര്‍മാര്‍ ഉറപ്പാക്കണം. ഔദ്യോഗിക ഭാഷാ സമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ പങ്കെടുക്കണമെന്ന് ഔദ്യോഗിക ഭാഷാ വകുപ്പ് ഡെപ്യുട്ടി സെക്രട്ടറി ആര്‍.എസ്. റാണി പറഞ്ഞു. ഇവര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാത്ത പക്ഷം, പകരം തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ഇക്കാര്യം ജില്ലാ കളക്ടറെ രേഖാമൂലം മുന്‍കൂട്ടി അറിയിക്കുകയും ചെയ്യണം. ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. (പിഎന്‍പി 2248/18)
- Log in to post comments