Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു
സംസ്ഥാന ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് 2023-ലെ പെന്ഷന് വിതരണത്തിന് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. ഗസറ്റഡ് ഓഫീസര്‍, ഗവ മെഡിക്കല്‍ ഓഫീസര്‍ നല്കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സമയപരിധിയാണ് നീട്ടിയത്. സാന്ത്വന ധനസഹായം ലഭിക്കുന്ന 60 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസറില്‍ നിന്നും ലഭ്യമാക്കണമെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0491-2546873
date
- Log in to post comments