Post Category
പ്രൊപ്പോസൽ ഫോറം ഹാജരാക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്കായി ബോർഡ് ആവിഷ്കരിച്ച ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാംഘട്ട ലിസ്റ്റ് പുതുക്കുന്നതിലേക്ക് പ്രൊപ്പോസൽ ഫോറം ഹാജരാക്കണം. ഫോറം ഹാജരാക്കാത്തതിനാൽ നിലവിൽ ലിസ്റ്റിൽ ഉൾപ്പെടാത്തതും ലീവിന് ശേഷം ജോലി ചെയ്ത് തുടങ്ങിയതും പുതിയതായി ജോലിയിൽ പ്രവേശിച്ച് രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ളതുമായ തൊഴിലാളികൾ പ്രൊപ്പോസൽ ഫോറം പൂരിപ്പിച്ച് മാർച്ച് 15ന് മുമ്പായി ഓഫീസിൽ ഹാജരാക്കേണ്ടതാണ് . ലീവിന് ശേഷം ജോലി ചെയ്ത് തുടങ്ങിയ തൊഴിലാളികൾ ജോലി ചെയ്ത കാലയളവും വേതനവും കൃത്യമായി രേഖപ്പെടുത്തിയ വേതനപട്ടിക തൊഴിലുടമയിൽ നിന്നും വാങ്ങി പ്രൊപ്പോസൽ ഫോറത്തോടൊപ്പം ഹാജരാക്കണം.
date
- Log in to post comments