മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗും ഡയറക്ട് സെല്ലിംഗും: മാര്‍ഗരേഖ ഇന്ന് (ആഗസ്റ്റ് 8) മുഖ്യമന്ത്രി പ്രകാശനം ചെയ്യും
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗും ഡയറക്ട് സെല്ലിംഗും സംബന്ധിച്ച പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തയ്യാറാക്കിയ മാര്‍ഗരേഖയുടെ പ്രകാശനം നാളെ വൈകിട്ട് അഞ്ചിന് ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളുടെ കൈയിലെത്തുമ്പോള്‍ ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനും ഉപഭോക്താവ് വഞ്ചിതരാകാതിരിക്കാനും തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാനും ആവശ്യമായ നിയമപരിരക്ഷ ഉറപ്പുവരുത്തുകയാണ് ഈ മാര്‍ഗരേഖകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പാണ് ഇതിന്റെ നോഡല്‍ ഏജന്‍സി. ഇന്ത്യയില്‍ ആദ്യമായി ഈ മാര്‍ഗരേഖ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.
പി.എന്‍.എക്‌സ്.3468/18
- Log in to post comments