Skip to main content

ഭിന്നശേഷിക്കാർക്ക് ദേശീയ അവാർഡിന്   അപേക്ഷിക്കാം

 

ഭിന്നശേഷിയുള്ളവരുടെ ശാക്തീകരണത്തിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ദേശീയ അവാർഡ് (ദിവ്യാഗൻ) 2018 നായി അപേക്ഷിക്കാം.  21 വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്. അപേക്ഷകൾ ആഗസ്റ്റ് 10നകം തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ആഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ആഫീസിൽ നിന്നോ ംംം.ഷെറ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിൽ നിന്നോ അറിയാം. ജില്ലാ സാമൂഹ്യനീതി ആഫീസ് ഫോൺ നമ്പർ 04862 228160.

date