Post Category
കർഷക കടാശ്വാസ കമ്മിഷൻ സിറ്റിങ്
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ തൊടുപുഴ പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ മാർച്ച് 14നും ഇടുക്കി പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ 15, 16 തീയതികളിലും ഇടുക്കി ജില്ലയിലെ കർഷകരുടെ സിറ്റിങ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ ഒമ്പതിന് സിറ്റിങ് ആരംഭിക്കും. ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്. 1208/2023
date
- Log in to post comments