Post Category
ട്രസ്റ്റി നിയമനം
ഒറ്റപ്പാലം താലൂക്കിലെ കോട്ടപ്പുറം തിരുവളയനാട് ഭഗവതി ക്ഷേത്രം, തെക്കുംമുറി തൂത ഭഗവതി ക്ഷേത്രം, ചെര്‍പ്പുളശ്ശേരി ഇല്ലിക്കോട്ടുകുറിശ്ശി ക്ഷേത്രം, പൊട്ടച്ചിറ പൊന്മുഖം ശിവക്ഷേത്രം,കടമ്പൂര് പൂക്കോട്ടുകാളികാവ്, കുല്‍ക്കല്ലൂര്‍ മുളയങ്കാവ് ഭഗവതി ക്ഷേത്രം, എന്നീ ക്ഷേത്രങ്ങളില്‍ ട്രസ്റ്റി നിയമനം. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ മാര്‍ച്ച് 15 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും ഒറ്റപ്പാലം/ പെരിന്തല്‍മണ്ണ ഡിവിഷന് ഇന്‍സ്പെക്ടറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491 2505777.
date
- Log in to post comments