Post Category
ഖാദി സ്പെഷ്യല്‍ റിബേറ്റ് മേള
ഖാദി സ്പെഷ്യല്‍ റിബേറ്റ് മേള ഇലന്തൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യൂ ഉദ്ഘാടനം ചെയ്തു.സര്‍വോദയ പക്ഷം 2023 ന്റെ ഭാഗമായി ഖാദി തുണിത്തരങ്ങള്‍ക്ക് ഫെബ്രുവരി 14 വരെ 30 ശതമാനം സ്പെഷ്യല്‍ റിബേറ്റ് ഏര്‍പ്പെടുത്തും. ഖാദി ഗ്രാമസൗഭാഗ്യ ഇലന്തൂര്‍ ഷോറൂമില്‍ വെച്ച് നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ.പി മുകുന്ദന് അധ്യക്ഷത വഹിച്ചു. ഗ്രാമവ്യവസായ ഓഫീസര്‍ ഹേമകുമാര്‍, പ്രോജക്ട് ഓഫീസര്‍ എം.വി മനോജ് കുമാര്‍ , ജൂനിയര്‍ സൂപ്രണ്ട് എച്ച്.ഷൈജു എന്നിവര്‍ പങ്കെടുത്തു. ഇലന്തൂര്‍, പത്തനംതിട്ട , അടൂര്‍, റാന്നി എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഖാദി ഗ്രാമസൗഭാഗ്യകളില്‍ നിന്നും തുണിത്തരങ്ങള്‍ ലഭിക്കും.
ഫോണ്‍ : 0468 236207
date
- Log in to post comments