എന്‍റെ വീട് ഭവന നിര്‍മാണ പദ്ധതിക്ക് അപേക്ഷിക്കാം
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍റെ മറ്റ് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഭവന രഹിതര്‍ക്കുളള ഭവന നിര്‍മാണ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആലത്തൂര്‍, ചിറ്റൂര്‍, പാലക്കാട്. മണ്ണാര്‍ക്കാട് താലൂക്കിലുള്ളവര്‍ക്ക് കോര്‍പറേഷന്‍റെ ജില്ലാ ഓഫീസില്‍ വായ്പയ്ക്കായി അപേക്ഷിക്കാം.
1,20,000 രൂപ വരെ വാര്‍ഷിക കുടുംബ വരുമാനമുള്ളവര്‍ക്ക് 7.50 ശതമാനം വാര്‍ഷിക പലിശയില്‍ അഞ്ച് ലക്ഷം രൂപയും 1,20,000 മുതല്‍ 3,00,000 രൂപവരെ വരുമാനമുള്ളവര്‍ക്ക് എട്ടു ശതമാനം പലിശയില്‍ 10 ലക്ഷം രൂപവരെയും വായ്പ ലഭിക്കും. വായ്പയുടെ തിരിച്ചടവ് കാലാവധി പരമാവധി 15 വര്‍ഷമാണ്. പ്രായപരിധി 18നും 55നും മധ്യേ.
സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ വാസയോഗ്യമായ ഭവനമുള്ളവര്‍ക്ക് പദ്ധതി പ്രകാരം വായ്പ ലഭിക്കില്ല. പരമാവധി വായ്പാ പരിധിക്ക് വിധേയമായി അംഗീകൃത എസ്റ്റിമേറ്റിന്‍റെ 90ശതമാനം തുകവരെ വായ്പയായി അനുവദിക്കും. അപേക്ഷകനോ കുടുംബാംഗങ്ങളോ സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്ത്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പക്ഷം പദ്ധതി പ്രകാരം ലഭിച്ച/ ലഭ്യമാവുന്ന തുക കൂടി കണക്കിലെടുത്തായിരിക്കും വായ്പ അനുവദിക്കുക.
വായ്പ തുക മൂന്ന് ഗഡുകളായാണ് അനുവദിക്കുക. ആദ്യ ഗഡുവായി ബേസ്മെന്‍റ് നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ 30ശതമാനം തുക ലഭിക്കും. ഒറ്റനില വീടാണെങ്കില്‍ ലിന്‍റില്‍ പണി പൂര്‍ത്തിയായതിന് ശേഷവും രണ്ടിലധികം നിലയാണെങ്കില്‍ ഒന്നാം നില പൂര്‍ത്തിയായതിന് ശേഷവും 40ശതമാനം നല്‍കും. പണി പൂര്‍ത്തിയായതിനു ശേഷം ബാക്കി 30ശതമാനം ലഭിക്കും. വായ്പയുടെ തുടര്‍ ഗഡുക്കള്‍ ലഭിക്കുന്നതിനായി നിശ്ചിത മാതൃകയിലുള്ള സ്റ്റേജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍: 0491-2545166,2545167
- Log in to post comments