മഴക്കെടുതി ; ജില്ല നല്‍കിയത് 15 ലോറി സാധനങ്ങള്‍
പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിനേറെയും കൂട്ടായ്മയുടെയും നല്ലൊരു മാതൃക മുന്നോട്ട് വെക്കാനായതില്‍ ജില്ലയ്ക്ക് അഭിമാനിക്കാമെന്നും ഈ വിജയം തുടര്‍ന്നും ഇത്തരം സംരംഭങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ മറ്റുള്ളവര്‍ക്കും ഊര്‍ജ്ജമേകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ജില്ലാ കലക്ടര്‍ യു.വി ജോസ്. മഴക്കടുതി മൂലം ദുരിതമനുഭവിക്കുന്ന കോട്ടയം, ആലപ്പുഴ ജില്ലകളിലെ ദുരിത ബാധിത പ്രദേശങ്ങളിലേക്കായി പതിനഞ്ച് ലോറി നിറയെ സാധനങ്ങളാണ് ജില്ലാ ഭരണകൂടം എത്തിച്ചത്.
ആട്ട -9595 കി.ഗ്രാം, റവ -5996 കി.ഗ്രാം, പരിപ്പ്-1219 കി.ഗ്രാം, കടല -1467 കി.ഗ്രാം, കാബൂളി -30 കി.ഗ്രാം, വന്‍പയര്‍ -691 കി.ഗ്രാം, ചെറുപയര്‍ -1476 കി.ഗ്രാം, അരിപ്പൊടി -1158 കി.ഗ്രാം, മൈദ-2030 കി.ഗ്രാം, ഗ്രീന്‍ പീസ് -328 കി.ഗ്രാം, ആരി -9099 കി.ഗ്രാം, പഞ്ചസാര -464 കി.ഗ്രാം, ചായപ്പൊടി -85 കി.ഗ്രാം, ബിസ്‌ക്കറ്റ് -16879 പാക്കറ്റ്, വെളളം-17691 ലിറ്റര്‍, പാല്‍പ്പൊടി - 159 കിലോഗ്രാം, മുളക്‌പൊടി - 503 കിലോഗ്രാം, മല്ലിപ്പൊടി - 2 കിലോഗ്രാം, മഞ്ഞള്‍പൊടി - 2 കിലോഗ്രാം, മുതിര - 108 കിലോഗ്രാം,, സണ്‍ ഫ്‌ളവര്‍ ഓയില്‍ - 735 ലീറ്റര്‍, അവില്‍ - 58 കിലോഗ്രാം, റസ്‌ക്ക് - 150 കിലോഗ്രാം,, പപ്പടം - 25 കിലോഗ്രാം, തോര്‍ത്ത് - 450 കിലോഗ്രാം, അച്ചാര്‍ - 5 കിലോഗ്രാം, ഡ്രസ്സ് - 859 എണ്ണം, ബെഡ്ഷീറ്റ് - 15 എണ്ണം, സാനിറ്ററി നാപ്കിന്‍ - 254 എണ്ണം, തവിടെണ്ണ - 10 ലീറ്റര്‍, ഗോതമ്പ് - 20 കിലോഗ്രാം, ഉപ്പ് - 111 കിലോഗ്രാം, ടീഷര്‍ട്ട് - 30 എണ്ണം, സാമ്പാര്‍ പൊടി - 1 പാക്ക്, ഉഴുന്ന് - 5.5 കിലോഗ്രാം, ചിപ്‌സ് - 25 പാക്കറ്റ്, ദോശമാവ് - 100 കിലോഗ്രാം,, വെളിച്ചെണ്ണ - 523 ലീറ്റര്‍, സോപ് - 877 എണ്ണം, ടൂത്ത് പേസ്റ്റ് - 3 എണ്ണം, വാഷിങ്ങ് പൗഡര്‍ - 110 കിലോഗ്രാം,, ഡയറി മില്‍ക്ക് - 2 പാക്കറ്റ്, ബേക്കറി - 8 കിലോഗ്രാം,, മണിപ്പയര്‍ - 5 കിലോഗ്രാം, വാഷിങ് സോപ്പ് - 1560 എണ്ണം, ഹാന്‍ഡ് വാഷ് - 122 പാക്കറ്റ്, ബേബി സോപ്പ് - 96 എണ്ണം, ഡിഷ് വാഷ് - 300 പാക്കറ്റ്, ഗ്രോസറി കിറ്റ് - 5 , ഡെറ്റോള്‍ - 144 എണ്ണം, ഫിനോയില്‍ - 60 പാക്കറ്റ്, ഫസ്റ്റ് എയ്ഡ് കിറ്റ് - ഒരു ബോക്‌സ് എന്നിവയാണ് കോഴിക്കോട് നിന്ന് ശേഖരിച്ച് നല്‍കിയത്.
- Log in to post comments