Skip to main content

അറിയിപ്പുകൾ

 

ക്വട്ടേഷൻ ക്ഷണിച്ചു 

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തിലേക്ക് എ.സി കാർ (ഡ്രൈവർ ഉൾപ്പെടെ) പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി മാർച്ച് 29 ന് ഉച്ചക്ക് മൂന്നു മണി വരെ. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. 

 

ഇൻറർവ്യൂ

ജില്ലയിൽ മറൈൻ ആംബുലൻസ് സജ്ജമാക്കുന്നതിന്റെ ഭാഗമായി 2 പാരാമെഡിക്കൽ സ്റ്റാഫുകളുടെ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യതകൾ: ജനറൽ നഴ്സിംഗ് കോഴ്സ് പാസായ ആൺകുട്ടികളായിരിക്കണം. 2 വർഷത്തെ കാഷ്വാലിറ്റി പ്രവർത്തന പരിചയമുള്ളവർക്കും ഓഖി ദുരന്ത ബാധിത കുടുംബങ്ങളിൽപെട്ടവർക്കും മത്സ്യതൊഴിലാളി കുടുംബങ്ങളിൽപെട്ടവർക്കും മുൻഗണന. താല്പര്യമുള്ളവർ ഏപ്രിൽ 4 ന്‌ രാവിലെ 11 മണിക്ക് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക്: 04952383780

 

ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു

കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹന യജ്ഞത്തിന്റെ ഭാഗമായി കൃഷി വകുപ്പ് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. മാർച്ച്‌ 24 ന് കല്ലായി വുഡീസ് ബ്ലെയിഷർ ഹോട്ടലിലാണ് പരിപാടി. വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകളെടുക്കും.

date