Skip to main content

ചെട്ടികുളങ്ങര അശ്വതി മഹോത്സം: കളര്‍ പേപ്പേഴ്‌സ്, കളര്‍ സ്മോക്ക് ഉപയോഗം നിരോധിച്ചു

 പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ക്രമസമാധാന പ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും കണക്കിലെടുത്ത് ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ അശ്വതി മഹോത്സവത്തിനോടനുബന്ധിച്ച് മാര്‍ച്ച് 24-ന് നടത്തുന്ന കെട്ടുകാഴ്ച്ചയില്‍ കളര്‍ പോപ്പഴ്‌സ്, കളര്‍ സ്‌മോക്ക്, ഡി.ജെ. എന്നിവ ഉപയോഗിക്കുന്നത് 1973-ലെ ക്രിമിനല്‍ നടപടി നിയമസംഹിത സെക്ഷന്‍ 133 പ്രകാരം നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവായി. ഉത്സവത്തിന്റെ ക്രമസമാധാനപാലനത്തിനായി മാവേലിക്കര തഹസീല്‍ദാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി നിയമിച്ച് ഉത്തരവിറക്കി. 

date