Post Category
കുടിശ്ശിക തീർപ്പാക്കൽ കാലാവധി നീട്ടി
വ്യവസായ വകുപ്പിന്റെ മാർജിൻമണി വായ്പ കുടിശ്ശിക തീർപ്പാക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ജൂൺ മൂന്ന് വരെ നീട്ടി. പദ്ധതിയിലെ സംരംഭകർ മരണപ്പെടുകയും, സംരംഭം പ്രവർത്തനരഹിതമായിരിക്കുന്നതും, ആസ്തികൾ നിലവിൽ ഇല്ലാത്തതുമായ യൂണിറ്റുകളുടെ മാർജിൻമണി വായ്പാ കുടിശ്ശിക എഴുതിത്തള്ളുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. കുടിശ്ശികയായുള്ള യൂണിറ്റുകളുടെ അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രത്തിലോ, താലൂക്ക് വ്യവസായ ഓഫീസിലോ ജൂൺ മൂന്ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2326756, 9188217001
date
- Log in to post comments