ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഞാറനീലി, കുറ്റിച്ചല്എന്നിവിടങ്ങളില് പ്രവര്‍ത്തിക്കുന്ന സിബിഎസ്ഇ സ്കൂളുകളില്‍ 2023-24 അധ്യയന വര്‍ഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം നല്‍കുന്നതിനായി പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 200000 രൂപയില്‍ കൂടരുത്. കുട്ടിയുടെ ജാതി, വരുമാനം, ആധാര്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ , തങ്ങള്‍ കേന്ദ്ര/സംസ്ഥാന /ഭപൊതുമേഖലാ ജീവനക്കാരല്ല എന്ന് രക്ഷകര്‍ത്താക്കളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവ സഹിതം അപേക്ഷ ട്രൈബല്‍ ജവലപ്മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി പി.ഒ, 689 672 എന്ന വിലാസത്തിലോട്രൈബല് എക്സ്റ്റെന്ഷന് ഓഫീസര്‍, മന്ദിരം പി.ഒ, റാന്നി ന്നെ വിലാസത്തിലോ നല്‍കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 10. ഫോണ്‍ : 04735 227703, 04735 221044. (പിഎന്‍പി 903/23)
- Log in to post comments