Skip to main content

പുതുക്കിയ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം 

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പുതുക്കിയ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 2018-19 ലെ പദ്ധതികളോടൊപ്പം സ്പില്‍ ഓവര്‍ തുക ചേര്‍ത്ത് പുതുക്കിയ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ 53 ഗ്രാമ പഞ്ചായത്തുകളുടെയും അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളുടെയും പുതുക്കിയ പദ്ധതികള്‍ അംഗീകരിച്ചു. 18 ഗ്രാമ പഞ്ചായത്തുകളും ആറ് ബ്ലോക്ക് പഞ്ചായത്തുകളും പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതിനുളള ഘട്ടത്തിലാണ്. ജില്ലാ പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റികളുടെയും പുതുക്കിയ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. പുതിയ വര്‍ഷത്തെ പദ്ധതി തുകയുടെ 17.2 ശതമാനം വിനിയോഗം പൂര്‍ത്തീകരിച്ചതായി  ഡിപിസി ചെയര്‍മാന്‍  അറിയിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ലിസമ്മ ബേബി, ജയേഷ് മോഹന്‍, കലാ മങ്ങാട്ട്,  ശോഭ സലിമോന്‍, അഡ്വ. എം.പി സന്തോഷ് കുമാര്‍, സര്‍ക്കാര്‍ നോമിനി വി. പി റെജി, തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

                                                  (കെ.ഐ.ഒ.പി.ആര്‍-1686/18)

date