Skip to main content

ഓണം-ബക്രീദ് വിപണി: ചൂഷണം തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ സഞ്ചരിക്കുന്ന ഹെല്‍പ്‌ഡെസ്‌ക്

ഓണം- ബക്രീദ് വിപണിയിലെ ചൂഷണം തടയാന്‍ സഞ്ചരിക്കുന്ന ഹെല്‍പ്പ് ഡെസ്‌കുമായി ലീഗല്‍മെട്രോളജി വകുപ്പ്. ആഗസ്ത് 14 മുതല്‍ 21 വരെയാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. വിപണിയില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായ അളവിലും തൂക്കത്തിലും എണ്ണത്തിലും ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചൂഷണം തടയുകയാണ് ലക്ഷ്യം.
മുദ്രചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങളുടെ ഉപയോഗം, പായ്ക്കിംഗ് രജിസ്‌ട്രേഷന്‍ എടുക്കാതെ ഉല്‍പ്പന്നം പായ്ക്ക് ചെയ്യല്‍, പായ്ക്ക് ചെയ്ത ഉല്‍പ്പന്നങ്ങളിലെ തൂക്കക്കുറവ്, പായ്ക്കറ്റുകളില്‍ നിയമപ്രകാരം പ്രഖ്യാപനങ്ങള്‍ ഇല്ലാതിരിക്കല്‍, അമിത വില ഈടാക്കല്‍, വില്‍പ്പന വില മായ്ക്കുകയോ തിരുത്തുകയോ ചെയ്യല്‍, പായ്ക്കല്‍/ഇംപോര്‍ട്ടര്‍ രജിസ്‌ട്രേഷന്‍ എടുക്കാതിരിക്കല്‍, കസ്റ്റമര്‍കെയര്‍ നമ്പര്‍/ഇ മെയില്‍ വിലാസം രേഖപ്പെടുത്താതിരിക്കല്‍, കസ്റ്റമര്‍കെയര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തല്‍, അളവിലും തൂക്കത്തിലും കുറവ് വരുത്തല്‍, അളവ് തൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്ര പതിപ്പിക്കാതിരിക്കല്‍, ബന്ധപ്പെട്ട രേഖകള്‍ പരിശോധനയ്ക്ക് ഹാജരാക്കാതിരിക്കല്‍, അളവും തൂക്കവും ഉപഭോക്താക്കള്‍ കാണത്തക്ക സ്ഥലത്ത് വെച്ച് ചെയ്യാതിരിക്കല്‍ തുടങ്ങിയവ സംബന്ധിച്ച പരാതികളാണ് ഹെല്‍പ് ഡെസ്‌ക് പരിശോധിക്കുക.
ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് 0483 2766157 എന്ന നമ്പറില്‍ കണ്‍ട്രോള്‍ റൂമിലോ 'സുതാര്യം ' മൊബൈല്‍ അപ്ലിക്കേഷന്‍ മുഖേനയോ പരാതികള്‍ നല്‍കാമെന്ന് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു.
ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: ഏറനാട്, കൊണ്ടോട്ടി താലൂക്കുകള്‍- 8281 698 095; തിരൂര്‍, തിരൂരങ്ങാടി താലൂക്കുകള്‍- 8281 698 096, 8281 698 097, 8281 698 098; പെരിന്തല്‍മണ്ണ, ഏറനാട് താലൂക്കുകള്‍- 8281 698 094, 8281 698 102; നിലമ്പൂര്‍, പൊന്നാനി താലൂക്കുകള്‍- 8281 698 101, 8281 698 099.

 

date