Post Category
സ്കൂള്‍ വാര്‍ഷികാഘോഷം
118 വര്‍ഷങ്ങള്‍ പിന്നിടുന്ന പാണ്ടിത്തിട്ട സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ വാര്‍ഷികാഘോഷം തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് സതീദേവി പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഡോ അരുണ്‍ ബി മാത്യൂസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അനന്ദുപിള്ള മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗായത്രിദേവി, ഗ്രാമപഞ്ചായത്ത് അംഗം പ്രെയിസണ് ഡാനിയേല്‍, ഹെഡ്മിസ്ട്രസ് വി ലത, ജനപ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനവിതരണവും നടന്നു.
date
- Log in to post comments