Post Category
വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പും ഫര്‍ണ്ണീച്ചറും വിതരണം ചെയ്തു
ഫറോക്ക് നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക ജാതിയിൽപ്പെട്ട പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പും എല്‍.പി, യു.പി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണ്ണീച്ചറും വിതരണം ചെയ്തു. നഗരസഭ ചെയര്മാന് എന്‍.സി അബ്ദുല്‍ റസാക്ക് വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കെ റീജ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ പി ബല്‍ക്കീസ്, വികസന കാര്യ ചെയര്മാന് കെ കുമാരന്, പൊതുമരാമത്ത് ചെയര്‍പേഴ്സൺ ഇ.കെ താഹിറ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.പി നിഷാദ്, കൗണ്‍സിലര്‍മാരായ കെ മുഹമ്മദ് കോയ, പി കെ സലാം, കെ അന്‍വറലി, കെ വിനോദ്, റഹ്മ പാറോല്‍, കെ.പി ലൈല, ടി.കെ വഹീദ, സാജിത കബീര്‍, എച്ച് എസ് മധുസൂദനന് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments