എന്റെ കേരളം 2023-പ്രദര്‍ശന വിപണന മേള തൊഴില്‍ അന്വേഷകര്‍ക്കായി സ്പോട്ട് രജിസ്ട്രേഷന് സൗകര്യത്തോടെ ജോബ് ഡ്രൈവ് എപ്ലോയ്മെന്റ് രജിസ്ട്രേഷനും പുതുക്കാനും അവസരം
ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം-2023 പ്രദര്‍ശന വിപണന മേളയില്‍ തൊഴില്‍ അന്വേഷകര്‍ക്ക് അവസരമൊരുക്കി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജോബ് െൈഡ്രവ് നടക്കും. ഏപ്രില്‍ 10, 11, 12 തീയതികളില്‍ സ്പോട്ട് രജിസ്ട്രേഷനും 13 ന് കൂടിക്കാഴ്ചയും നടക്കും. പ്ലസ് ടു, ബിരുദക്കാര്‍ക്കാണ് അവസരം. രജിസ്ട്രേഷന് എത്തുന്നവര്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കൈയ്യില്‍ കരുതണം. മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്കും തൊഴില്‍മേളയില്‍ പങ്കെടുക്കാം. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ രജിസ്ട്രേഷന് ഉണ്ടായിരിക്കും.
മേളയില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷനും പുതുക്കാനും സൗകര്യം
ജോബ് ഡ്രൈവിന് പുറമേ സ്റ്റാളില്‍ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷനും പുതുക്കാനും അവസരമുണ്ട്. എല്ലാ രജിസ്ട്രേഷനും സൗജന്യമാണ്. അസല്‍ രേഖകള്‍ കൊണ്ടുവരണം. കൂടാതെ സ്വയംതൊഴില്‍ പദ്ധതികളായ ശരണ്യ, കൈവല്യ, നവജീവന്‍, കെസ്റു-മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് എന്നിവയുടെ അപേക്ഷ സ്വീകരിക്കല്‍, ഈ പദ്ധതികള്‍ മുഖേന സാമ്പത്തികസഹായം ലഭിച്ച് സംരംഭം നടത്തിക്കൊണ്ടു വരുന്ന സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വിപണനം എന്നിവയും ഉണ്ടായിരിക്കും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
ഫോട്ടോ-എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയുടെ കമാനം.
ഫോട്ടോ-എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയുടെ ലോഗോ.
എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേള-
ശബ്ദ സജ്ജീകരണങ്ങളോടെ ഉള്ക്കാടിന്റെ സെല്‍ഫി പോയിന്റ് ഒരുങ്ങുന്നു
എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ത്ഥം പാലക്കാട് ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പുഴയൊഴുകുന്നതും പക്ഷിമൃഗാദികളുടെയും ശബ്ദ സജ്ജീകരണങ്ങളോടെ ഉള്‍ക്കാട് ചിത്രീകരിച്ചുള്ള സെല്‍ഫി പോയിന്റ് ഒരുങ്ങുന്നു. മേള നടക്കുന്ന ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് മുന്നിലാണ് 12 അടി ഉയരത്തിലും 15 അടി വീതിയിലുമായി സെല്‍ഫി പോയിന്റ് സജ്ജമാക്കുന്നത്. ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് എന്റെ കേരളം പ്രദര്‍ശന മേള സംഘടിപ്പിക്കുന്നത്. 'ജീവിക്കാം പ്രകൃതിയെ നോവിക്കാതെ' എന്ന സന്ദേശം പകര്‍ന്നാണ് സെല്‍ഫി പോയിന്റ് നിര്‍മിച്ചിരിക്കുന്നത്. ത്രീ-ഡി എഫക്റ്റിലാണ് പച്ചത്തുരുത്തുകളും കാടും കാടിന്റെ ശബ്ദ സജ്ജീകരണവും ഉള്‍പ്പെടുത്തി സെല്‍ഫി പോയിന്റ് ഒരുക്കിയിരിക്കുന്നത്. സെല്‍ഫി എടുക്കുന്നതോടൊപ്പം ഒരു വനത്തില്‍ അകപ്പെട്ട അനുഭൂതി കൂടിയാണ് സെല്‍ഫി പോയിന്റിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
- Log in to post comments