Skip to main content

തീയതി നീട്ടി

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2023-25 എം.ബി.എ (ഫുള്‍ ടൈം) ബാച്ചിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ഏപ്രില്‍ 13 വരെ നീട്ടി. ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റം എന്നിവയില്‍ ഡ്യൂവല്‍ സ്പെഷ്യലൈസേഷനും അവസരമുണ്ട്. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും, എസ് സി/എസ് റ്റി/ഒ ഇ സി/ഫിഷര്‍മെന്‍ വിഭാഗങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. വിവരങ്ങള്‍ക്ക്. www.kicma.ac.in, ഫോണ്‍- 8547618290, 9288130094.

date