Skip to main content

അപേക്ഷ ക്ഷണിച്ചു

ഐസിഡിഎസ് അടിമാലി ശിശുവികസന പദ്ധതി ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊന്നത്തടി പഞ്ചായത്ത് പരിധിയിലെ അങ്കണവാടികളില്‍ നിലവിലുള്ളതും ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ളതുമായ വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നു. അപേക്ഷകര്‍ കൊന്നത്തടി പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ ആയിരിക്കണം . വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം എന്നാല്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കുവാന്‍ പാടില്ലാത്തതുമാകുന്നു. പ്രായം- 18 നും 46 വയസ്സിനുമിടയ്ക്കായിരിക്കണം. അര്‍ഹതപ്പെട്ടവര്‍ക്ക് നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 20 വൈകിട്ട് 5 മണി . കൂടുതല്‍ വിവരങ്ങള്‍ക്ക് അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി ശിശു വികസനപദ്ധതി ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക 04864-223966

date