Skip to main content

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ത്രി എ.കെ.ബാലന്‍ വിലയിരുത്തി

 

പാലക്കാട് ജില്ലയില്‍ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി എ.കെ.ബാലന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് കളക്ടറോട് റിപ്പോര്‍ട്ട് വാങ്ങുകയും മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി എന്നിവരുമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി.  ജില്ലാകളക്ടറോടും ജില്ലാ പോലീസ് മേധാവിയോടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ശനിയാഴ്ച രാവിലെ 9.30ന് കളക്ടറേറ്റില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. ജനങ്ങളെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനും ക്യാമ്പുകളില്‍ മരുന്ന്, ഭക്ഷണം, ശുദ്ധജലം എന്നിവ എത്തിക്കാനും നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ അടിയന്തര സുരക്ഷാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

പി.എന്‍.എക്‌സ്.3505/18

date