Post Category
ക്വട്ടേഷൻ ക്ഷണിച്ചു
സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശന-വിപണനമേള ആലപ്പുഴയുടെ ഭാഗമായി കൺവീനർ (ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ആലപ്പുഴ) ഓഫീസിന്റെ പബ്ളിസിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കോറഗേറ്റഡ് മൾട്ടി കളർ ബോർഡ് ഡിസൈൻ ഉൾപ്പടെ പ്രിന്റ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കോറഗേറ്റഡ് മൾട്ടി കളർ ബോർഡ് പ്രിന്റ് ചെയ്യുന്നതി നുള്ള കോപ്പിയിൽ വിത്യാസം വരുത്തുവാൻ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് അധികാരം ഉണ്ടായിരിക്കും.
ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിൽ ഏപ്രിൽ എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ക്വട്ടേഷൻ അന്നേ ദിവസം വൈകിട്ട് ആറിന് തുറക്കും
date
- Log in to post comments