സഹകരണ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രിൽ 13ന് എറണാകുളത്ത്
പതിനഞ്ചാം കേരളനിയമസഭയുടെ 2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രിൽ 13ന് രാവിലെ 10.30 ന് എറണാകുളം കലൂർ എ.ജെ.ഹാളിൽ യോഗം ചേരും. സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ, ചെയർമാനായ സെലക്ട് കമ്മിറ്റി ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ പൊതുജനങ്ങൾ, ജനപ്രതിനിധികൾ, സഹകാരികൾ, സഹകരണ സംഘങ്ങളിലെ ജീവനക്കാർ, സഹകരണ സംഘങ്ങളിലെ ബോർഡ് മെമ്പേഴ്സ് എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. 2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്ലും ഇതു സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്സൈറ്റിൽ (www.niyamasabha.org) ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുവാൻ താല്പര്യമുളളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ (legislation.kla@gmail.com) സമിതി ചെയർമാനോ നിയമസഭാ സെക്രട്ടറിക്കോ അയയ്ക്കാം.
പി.എൻ.എക്സ്. 1607/2023
- Log in to post comments