സേനാപതി പഞ്ചായത്തിന് ഒന്നാം സ്ഥാനം
2022-23 സാമ്പത്തിക വര്‍ഷത്തെ നികുതിപിരിവില്‍ സേനാപതി ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായാണ് നികുതിപിരിവില്‍ 100 ശതമാനം നേട്ടം കൈവരിച്ചത്. ഇതുവഴി സംസ്ഥാന തലത്തില്‍ 18ാം സ്ഥാനം കരസ്ഥമാക്കാനും സേനാപതി പഞ്ചായത്തിന് സാധിച്ചു. നികുതി പിരിവ് സമയബന്ധിതമായി പൂര്‍ത്തീകരിച്ച ജീവനക്കാരെ ഭരണസമിതി നേതൃത്വത്തില്‍ അനുമോദിച്ചു. ജീവനക്കാരായ സൈദ് കെ ഷമീര്‍, ജയകൃഷ്ണന്, ആല്ബിന് ജോസഫ് എന്നിവര്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന് ഉപഹാരം നല്കി. കുടുംബശ്രീ പ്രവര്‍ത്തകര്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍, തൊഴിലാളികള്‍ എന്നിവര്‍ നികുതി പിരിവിനു നല്കിയ സഹായത്തിനു പ്രസിഡന്റ് ചടങ്ങില്‍ നന്ദി പറഞ്ഞു. ഗ്രാമത്തിന്റെ സമഗ്രവികസനത്തിന് നികുതിപിരിവിനോട് പൂര്‍ണമായി സഹകരിച്ച എല്ലാ നികുതിദായകരോടും ഗ്രാമപഞ്ചായത്ത് ഭരണസമിതി നന്ദി അറിയിച്ചു.
- Log in to post comments